Thursday, December 4, 2008

നീറ്റല്‍

എന്തെങ്കിലും തരണേയെന്ന്‌
വാതില്‍ക്കലാരോ തേങ്ങിയപ്പോള്‍,
നോട്ടമേറ്റത്‌
ജീവിതംകലങ്ങിയ കണ്ണുകളിലായിരുന്നില്ല;

അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണന്‍ മാന്‍പേടകളിലായിരുന്നു.

അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്‌
നെഞ്ചിലിന്നുമുരുളുകയാണ്‌....

3 comments:

വികടശിരോമണി said...

അതങ്ങനെ ഉരുണ്ടുകളിക്കട്ടെ.മാൻപേടകളിലേക്കു നോട്ടമെത്തുമ്പോഴെല്ലാം ആ നാണയത്തുട്ട് പിടഞ്ഞുവിളിക്കട്ടെ...

Rejeesh Sanathanan said...

മുറിയും മുറിയും...ആദ്യത്തെ നോട്ടം വഴിതെറ്റിപോയപ്പോഴേ ഞാന്‍ ഊഹിച്ചു..:)

പ്രയാണ്‍ said...

നാണയത്തുട്ട് കളയണ്ട ...വനിതാ കമ്മീഷന്‍ വരുമ്പൊ ചെലപ്പം ഉപകരിയ്ച്ചേയ്ക്കും...ബെസ്റ്റ് ഓഫ് ലക്ക്