കുടിനീരിനായി
ചെങ്കല്‍മടയിലൊരു
കിണറുകുത്തി.
മുതലപ്പുഴയിലെ
മലിനജലമൊലിച്ചിറങ്ങാതിരിയ്ക്കാൻ
ചെങ്കല്ലുകൊണ്ട്
ചുറ്റുമതിലുംകെട്ടി.
ഞങ്ങളുടെ
വറ്റാത്ത സ്വപ്നമായിരുന്നു
ആ കിണര്‍.....
പക്ഷേ
ഋതുഭേദങ്ങളില്‍
കിണറിനും വേനലേറ്റു.
അതുകൊണ്ടാകാം,
മുതലപ്പുഴയില്‍നിന്നും
ചുറ്റുമതിലിനടിയിലൂടെ
കിണറുനടത്തിപ്പുകാരൊരു
രഹസ്യച്ചാലുകീറിയത്.
Subscribe to:
Post Comments (Atom)
2 comments:
അതുകൊണ്ടാകാം,
മുതലപ്പുഴയില്‍നിന്നും
ചുറ്റുമതിലിനടിയിലൂടെ
കിണറുനടത്തിപ്പുകാരൊരു
രഹസ്യച്ചാലുകീറിയത്.
നല്ല വരികള്‍!
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,
വന്നതിനൂം വാക്കുകൾക്കും നന്ദി.
Post a Comment