നാലുമണിയ്ക്ക്
കൂട്ടമണിയടിയ്ക്കും
കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്
പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്
നീയും
ഞാനും
മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ
ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ
താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ
ഒരോട്ടമാണ്
വലതുവശത്തെ ജാനാലചാടി
നീയും
9-B യുടെ പിൻവാതിലിലൂടെ
ഞാനും
ഓടിയോടി
വീട്ടിലെത്തും
മുഖം
കിതച്ചുതുടുത്തിരിയ്ക്കും
കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും
ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും
എത്ര തുടച്ചിട്ടും
അന്ന്
നീ വിതച്ച
ഉമ്മകളൊക്കെയും
ഇന്നും
അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ
നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്
Subscribe to:
Post Comments (Atom)
7 comments:
കൊള്ളാം മാഷെ
Pls visit http://www.webthoolika.blogspot.com
കൊള്ളാം സര്, തുടരുക.
പ്രണയം സുന്ദരം....അതി ഭീകരമായി വേദനിപ്പിക്കുമ്പോള്‍ പോലും എല്ലാവരും നെഞ്ചോടു ചേര്‍ക്കുന്നു..അല്ലെ..സുഖമാണോ...
നാലുമണിയുടെ
ഒരു ഓര്‍മ്മപ്പെടുത്തല്‍ നന്നായി
നന്നായി !
ummakal ozhukunnu kavililoode......yya..nice...
Post a Comment