Thursday, January 22, 2009

കവിതകൾ

[1] ദശപുഷ്പം

അന്തരീക്ഷത്തിലെ പാപകണങ്ങള്‍
നീണ്ടമുടിനാരിഴയിലൂടെ
തലച്ചോറിലെത്തി
ദേഹമാസകലം പെറ്റുപെരുകുന്നു.....
അതുകൊണ്ടാകാം
അവര്‍
ദശപുഷ്പം മുടിയില്‍ ചൂടുന്നത്‌.





[ദശപുഷ്പം പാപനാശകമാണെന്നാണ്‌ വിശ്വാസം.
ധനുമാസ തിരുവാതിരയിലും,കര്‍ക്കിടകത്തിലും
സ്ത്രീകള്‍ ദശപുഷപം ചൂടാറുണ്ട്‌.]






[2] (നിര്‍)ഭാഗ്യം

'കന്യകയ്ക്ക്‌ പുല്ലിംഗം'
വിടരുന്നകാലത്തേ
എനിയ്ക്കായൊരു
പാപനാശകപുഷപവും വിരിയൂ......

1 comment:

പകല്‍കിനാവന്‍ | daYdreaMer said...

പെണ്‍ പിള്ളേരുടെ മുന്നില്‍ പെടേണ്ട... :)
കറുപ്പില്‍ വെളുപ്പു വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് ....