മൗനവ്രതം രണ്ടാംദിവസം.
ഈഗോയുടെ കൊടുമുടിയാണവള്.
മൗനംമൂത്ത് വട്ടാകുമെന്നായപ്പോള്
കവിതയിലഭയംതേടി.
വിഷയം : അവളുടെ ഈഗോ
പറ്റിയയൊരുപമ കണ്ടെത്തണം.
ചിന്തകൾ
തലങ്ങുംവിലങ്ങും പാഞ്ഞു;
ഉപമ കിട്ടിയില്ല.
ഒരുണര്വ്വിനായി മുഖംകഴുകി
വെറുതെ കണ്ണാടിനോക്കി...........
ഒന്നാന്തരമൊരുപമ തെളിഞ്ഞു.
കവിതയുപേക്ഷിച്ചു.
4 comments:
അപ്പോള്‍.... ആത്മഹത്യ ചെയ്തു ??? !!!
ഞാനാരെന്നു മനസ്സിലാവാൻ കവിതയെഴുതിയാൽ പോരാരുന്നോ. എന്തിനാ വെറുതെ കണ്ണാടിയിൽ നോക്കാൻ പോയത്.
ആത്മദർശനം ഉണ്ടാവുന്നതും നല്ലതാണ്.
കൊള്ളാം.
പലരും പക്ഷെ കാണാന്‍ മറക്കുന്നു ഈ കാഴ്ച...
Post a Comment