Tuesday, May 12, 2009

ഉണ്മ

അഞ്ചാറെണ്ണംകഴിഞ്ഞാല്‍
കരച്ചിലടക്കാനാവുന്നില്ല

എന്തിനെന്നറിയാതെ
ഉള്ളിന്റെയുള്ളില്‍നിന്നും
ഒരുരുള്‍പൊട്ടല്‍
യുക്തിഭദ്രമായും
രഹിതമായും
ഈ പ്രതിഭാസത്തെ
വിശകലനം ചെയ്തു

ഒരുത്തരവും കിട്ടിയില്ല

ഒരു പക്ഷേ
ബോധം മറയുമ്പോഴാണോ
സുഹൃത്തേ
ഉണ്മ തെളിയുക?

















































4 comments:

വികടശിരോമണി said...

ഇവിടെയൊക്കെ വന്നിട്ട് കുറേയായി.
കയ്യീന്ന് സ്ഥിരം നമ്പറൊന്നും പോയിട്ടില്ലെന്ന് മനസ്സിലായി.:)

നഗ്നന്‍ said...

മണികുട്ടോ‍,
കണ്ടതിൽ സന്തോഷം.

എല്ലാം ഒരു നമ്പരല്ലേ.

സബിതാബാല said...

utharm tharaatha chodyangal chithalarichu kitakkunnu....

നഗ്നന്‍ said...

സബിത,
ചില ഉത്തരങ്ങൾ ഏതുസമയത്തും പൊട്ടിവീഴാം.