Wednesday, September 10, 2008

ബുദ്ധന്റെ ശാപം

ശൈശവത്തിന്റെ വിരലുപേക്ഷിച്ച
അച്ഛനെ മകന്‍ ശപിക്കുന്നു

പാതിവഴിയിലുപേക്ഷിച്ച പതിയെ
പത്നി ശപിക്കുന്നു

സഹായമറ്റ വാ‍ർദ്ധക്യം
പുത്രനെ ശപിക്കുന്നു.


ആശ്വാസത്തിനായി
തന്നിലേക്കു തിരിയവേ
‍ആശ പാപമെന്നു
അവനുമവനെ ശപിക്കുന്നു.


വളവ് തിരിഞ്ഞ്
ഒരു കാഷായ വസ്ത്രം
എങ്ങോ മറയുന്നു.........

3 comments:

naakila said...

വ്യത്യസ്തമായ പ്രമേയം.
നല്ല കവിത
പി. എ. അനിഷ്

naakila said...

മലയാളം യൂണിക്കോഡിലും അല്ലാതെയും എളുപ്പത്തില്‍ ടൈപ്പു ചെയ്യാനുളള അക്ഷരം സോഫ്റ്റ്വെയര്‍ ഞാന്‍ വികസിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇ മെയില്‍ അയക്കുമല്ലോ
സ്നേഹപൂര്‍വം
പി. എ. അനിഷ്

Parvathy said...

kollam ..valare simple kavitha