Wednesday, September 17, 2008

പ്രപഞ്ചത്തിന്റെ നിറം

ചുടുനിശ്വാസങ്ങളേറ്റ്‌,
വാനവിതാനങ്ങളില്‍
നീലമേഘങ്ങള്‍
പരക്കുന്നു.....

കണ്ണീര്‍ത്തുള്ളികള്‍ വീണ്‌,
കടല്‍പ്പരപ്പില്‍
നീലച്ചുഴികള്‍
പിറക്കുന്നു.....

4 comments:

നജൂസ്‌ said...

മാനത്തിന്റെ കണ്ണീരാവുമല്ലേ കടലിലെ ഉപ്പ്‌..
നല്ല എഴുത്ത്‌

അജയ്‌ ശ്രീശാന്ത്‌.. said...

ഇരുണ്ട ചുഴികള്‍ക്കിടയില്‍
എന്തിനോ വേണ്ടിയലയുന്നു
ജീവിതം ഇനിയും
പഠിച്ചു തീര്‍ക്കാത്തവര്‍..

സ്വപ്നങ്ങളുടെ നിറത്തിന്‌
തീവ്രത കുറവെന്ന്‌
കണ്ട്‌ ഭ്രമിക്കുന്നു
ജീവിക്കാന്‍ മറന്നവര്‍..

വരികള്‍ ഇഷ്ടമായി
ആശംസകള്‍...

Tince Alapura said...

ഇഷടപെട്ടു

SreeDeviNair.ശ്രീരാഗം said...

നീലമേഘങ്ങള്‍ക്കും,
നീലച്ചുഴികള്‍ക്കും,
നിലാവിന്റെ
വെളിച്ചത്തില്‍,
ആശ്വാസമുണ്ടാകട്ടെ!

ആശംസകള്‍.