ആളിക്കത്തുന്ന
ആത്മാഹൂതിയുടെ
ആത്മാവിലെന്താണ്.....?
രാഷ്ട്രീയാടുക്കളയിലെ
കരിപുരണ്ടുണങ്ങിയ
ചേഷ്ടകളോ....?
അന്യംനിന്നുപോകുന്ന
സാമൂഹ്യനീതിബോധത്തിന്റെ
കലാപാഗ്നിയോ....?
സര്‍വ്വം നഷ്ടപ്പെട്ടവന്റെ
അവസാനസമരമുറയിലേയ്ക്കുള്ള
സ്വയംവിക്ഷേപണമോ....?
നരവംശനിഷേധാത്മകതയ്ക്കു
പിണ്ഢംവയ്ക്കുന്ന
പരിശുദ്ധാനുഷ്ഠാനമോ....?
എന്തുതന്നെയാകട്ടെ,
ദൈനംദിന നൈതികവിഹ്വലതകളുടെ
കൊടുംശൈത്യം
നാം താണ്ടുന്നത്,
ആ ദിവ്യാഗ്നിയുടെ
ചിറകിലേറിയാണ്......!
Subscribe to:
Post Comments (Atom)
3 comments:
നന്നായിട്ടുണ്ട് ഈ തീവ്രത തുളുമ്പുന്ന വരികള്‍.
(വേദനയോടെ)
വിദുരരേ,
ദിവ്യബലിയിലെ,
ദിവ്യാഗ്നിയുടെ
തീവൃതയറിഞ്ഞതില്‍
എനിയ്ക്ക് സന്തോഷമുണ്ട്.
ആ ചിറകെരിഞ്ഞാലും
അരിയാതെ നോക്കണം
Post a Comment