അമ്മക്കിളിയുടെ
അടിവയറ,റുത്തിടത്താണോ,
ആധുനികകിളിക്കൂടിന്റെ
അടിസ്ഥാനചുള്ളിക്കമ്പിടാൻ
അത്യന്താധുനികാശാരിമാര്‍
സ്ഥാനം കണ്ടത്?
അമ്മവയറിന്റെ
ചൂടേല്‍ക്കാന്‍ യോഗമില്ലാത്ത
കുഞ്ഞുമുട്ടകളെയോര്‍ത്ത്
വിങ്ങിക്കരഞ്ഞപ്പോള്‍....
വിരിയാന്‍
ചൂടുമാത്രം മതിയെങ്കില്‍,
പിന്നെയൊരമ്മയെന്തിനെന്ന്
അത്യന്താധുനികസ്വപ്നക്കാമികള്‍....!
പാവം കുഞ്ഞുമുട്ടകള്‍:
അമ്മയുടെ ചൂടും,
അമ്മയെന്ന ചൂടും
ഒരു സ്വപ്നചൂടുപോലുമാകില്ല,വര്‍ക്കിനി.....!
Subscribe to:
Post Comments (Atom)
3 comments:
കവിത കൊള്ളാം.
നന്നായി..കൊള്ളാം.
വല്യമ്മായിയ്ക്കും
സ്മിതയ്ക്കും
നന്ദി
Post a Comment