Saturday, November 15, 2008

മാപ്പ്‌

മുറിപ്പെടുത്തിയവന്റെ
മുഖവുംതേടിയുള്ള
പരക്കംപാച്ചിലായിരുന്നു....

തളര്‍ന്നൊടുവില്‍
തലചായ്ക്കാനൊരുങ്ങവേ,
ചിതഗന്ധമുള്ള കാറ്റ്‌
താരാട്ട്‌ മൂളുന്നു;
കൊഴിയാന്‍ തുടങ്ങിയ ജീവിതം,
രക്തക്കറയുള്ളോരു വാക്കുമായി
കാതിലേയ്ക്കിഴയുന്നു.....

5 comments:

നഗ്നന്‍ said...

ജീവിതംകൊണ്ട്‌ മുറിവേറ്റവന്‍

naakila said...

മൂര്‍ച്ചയുളള വാക്കുകള്‍

വരവൂരാൻ said...

കൊഴിയാന്‍ തുടങ്ങിയ ജീവിതം,
രക്തക്കറയുള്ളോരു വാക്കുമായി
കാതിലേയ്ക്കിഴയുന്നു.....
ആശംസകൾ

smitha adharsh said...

good..

നഗ്നന്‍ said...

അനീഷിനും, വരവൂരാനും,സ്മിതയ്ക്കും നന്ദി.