രാജാവ്‌തന്നെ
തയ്യല്‍ക്കാരനും!
രാജാവിന്റെ രഥയാത്രകളിൽ
നാട്ടുവഴികള്‍ക്കെന്നും
മലം മണക്കുന്ന മൗനം.
എങ്കിലും,
മഞ്ഞില്‍ മരവിയ്ക്കുമ്പോഴും
മഴസൂചികള്‍ കുത്തിയിറങ്ങുമ്പോഴും,
വെയിലില്‍ പൊള്ളുമ്പോഴും,
കാറ്റ് മാന്തിക്കീറുമ്പോഴും.....
തിരു'മേനി'
അതറിയാതിരിയ്ക്കുന്നതെങ്ങിനെ......?
Subscribe to:
Post Comments (Atom)
2 comments:
നഗ്നേട്ടാ,
കുട്ടിക്ക് ‘തിരുമേനി’യുടെ ഉടലളവുകൾ നിരൂപണം ചെയ്യാനുള്ള സമയമില്ല.കാലം ദിവസവും പഠിപ്പിക്കുന്ന സാമൂഹ്യപാഠങ്ങൾ കുട്ടി പഠിച്ചുതീരുന്നുമില്ല.
മണികുട്ടാ,
കുട്ടി കുട്ടിയല്ലാതായിതീരുകയാണോ? പഠിയ്ക്കേണ്ട സാമൂഹ്യപാഠങ്ങൾ തന്നെയാണോ കുട്ടികളെ നാം പഠിപ്പിയ്ക്കുന്നത്?
Post a Comment