Sunday, November 23, 2008

തീവ്രപ്പനി

വംശനാശം നേരിടുന്ന
പനിക്കൂര്‍ക്കസസ്യങ്ങളെ തേടി,
ഗാഗുല്‍ത്താമലയിലും
കൈലാസപര്‍വ്വതനിരകളിലും
അറേബ്യന്‍കുന്നുകളിലും
ഒരുപാടലഞ്ഞു......

ബാക്കിയായത്‌,
തീവ്രപ്പനി പൊള്ളിച്ചുവികൃതമാക്കിയ
ഹൃദയമിടിപ്പുകള്‍ മാത്രം....!

4 comments:

Rejeesh Sanathanan said...

അങ്ങനെ വരാന്‍ വഴിയില്ലല്ലോ...:)

നഗ്നന്‍ said...

മാറുന്ന മലയാളി,
കയറിയിറങ്ങിയ മലനിരകളൊക്കെയും
പനിപിടിച്ച്‌ തുള്ളുകയായിരുന്നു.
അപ്പോള്‍, ഇങ്ങിനെയല്ലതെ വരാന്‍ വഴിയില്ലല്ലോ...?

പ്രയാണ്‍ said...

ഒരു ചുക്കു കാപ്പീം കുടിച്ച് വീട്ടിലിരുന്നാ പോരായിരുന്നോ ശരാസരി മലയാളിയെ പോലെ?

നഗ്നന്‍ said...

prayan,
എന്തുചെയ്യാം, ഞാനൊരു ശരാശരി മനുഷ്യനായിപോയില്ലെ ?