Wednesday, December 17, 2008

'വൃത്തികെട്ട മനം'

വൃത്തിയും വെടിപ്പും
എന്റെയൊരു weakness ആണ്‌.


ഇന്ന്‌ ശുചീകരണദിനം.


water tank-നുള്ളില്‍
നൂഴ്‌ന്നിറങ്ങി,
360 ഡിഗ്രിയിലൊരു
ശുദ്ധികലശം;


പിന്നെ
bedroom-ലെ
സ്നേഹച്ചുളിവുകള്‍ നിവര്‍ത്തി,
തലയണമന്ത്രങ്ങള്‍ക്കുമീതെ
ചൂടിനിയുമാറാത്ത
പുതപ്പുമടക്കിവച്ച്‌,


ഹാളിലെത്തി,
ചിതറിക്കിടന്ന
കുസൃതിപ്പാട്ടങ്ങളൊക്കെയും
cupboard-ലൊതുക്കി,


മുക്കിലുംമൂലയിലുമുള്ള
ഒരാഴ്ചമാത്രം പ്രായമായ
പൊടിക്കുഞ്ഞുങ്ങള്‍ക്കെല്ലാം
vacuum കൊടുത്ത്‌,


balcony-യുടെ
മങ്ങിയകാഴ്ചകളൊക്കെയും
തുടച്ചുമിനുക്കി,


അവളെയുംകൂട്ടി
അടുക്കളയില്‍
വൃത്തി വേവിച്ചെടുത്ത്‌,


വായില്‍നിന്ന്‌
വീണുണങ്ങിയ കറകളെല്ലാം
wash-basin-ല്‍നിന്നുരച്ചുനീക്കി,


Brush-ഉം Harpic-മായി
കുരുക്ഷേത്രയുദ്ധം നടത്തി
bathroom-ലെ തറയോടുകള്‍ക്കെല്ലാം
രക്തവര്‍ണ്ണം കൂട്ടി,


വൃത്തികേടെല്ലാം പൊതിഞ്ഞുകെട്ടി
Main door തുറന്ന്‌,
ഇടനാഴിയില്‍ സുഖിച്ചുപേക്ഷിച്ചിട്ട
ലഹരിക്കുറ്റികളൊക്കെയും തൂത്തുവാരുമ്പോള്‍,
ആത്മാര്‍ത്ഥമായും
എതിര്‍വശത്തെ അയല്‍ക്കാരനെയോര്‍ത്തു:
'വൃത്തികെട്ട പന്നീടെമോന്‍',


ഒടുവില്‍
വൃത്തികേടിന്റെ ഭാണ്ഢം,
താഴെ,
പ്രസാദത്തിനായി വണങ്ങിനില്‍ക്കുന്ന
'Use Me' ഭക്തന്റെ
ഉദരത്തിലേയ്ക്കിട്ട്‌,
വൃത്തിയുള്ളോരു ചിരിയുമായി
വീട്ടിലേയ്ക്ക്‌........


വാതില്‍തുറന്നതും
വല്ലാത്തൊരു നാറ്റം;


നാലുവയസ്സുകാരനെ വിളിച്ച്‌,
'അപ്പി കഴ്കീട്ട്‌ ശരിയ്ക്കും
കൈകഴുകീല്ലേ'ന്ന്‌
കുസൃതിക്കൈമണക്കുമ്പോള്‍,


'വൃത്തികെട്ട മനം,
അപ്പയിന്ന്‌ brush ചെയ്‌തില്ലാലേ'ന്നവന്‍
മൂക്കുപൊത്തുന്നു.........


ഒന്നും മിണ്ടിയില്ല.


പതുക്കെ
wash-basin-നടുത്തേയ്ക്കുനീങ്ങി,
tooth brush-ല്‍
Colgate-കൊണ്ടൊരു
പുഴുവിനെ സൃഷ്ടിച്ച്‌,
പല്ലായപല്ലിലൊക്കെ
നെടുകേയുംകുറുകേയും ഓടിച്ചുപതപ്പിച്ച്‌,
പതപ്പിച്ചുപതപ്പിച്ച്‌........
.......................................
.......................................

7 comments:

e-Pandithan said...
This comment has been removed by a blog administrator.
പ്രയാണ്‍ said...

പോസ്റ്റുഗ്രന്‍.... കമന്റ് അതിനേക്കാളുഗ്രന്‍

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ ഇഷ്ടപ്പെട്ടു ഇഷ്ടപെടു‌...
ഇ- pandi യുടെ കമന്റും ....

Jayasree Lakshmy Kumar said...

ഹ ഹ. കൊള്ളാം വൃത്തികെട്ട ‘മനം’

നരിക്കുന്നൻ said...

ചിരിപ്പിച്ചു.
ശരിക്കും ചിരിച്ചു.

smitha adharsh said...

അടിപൊളി..അസ്സലായി കേട്ടോ..

നഗ്നന്‍ said...

ഈ വൃത്തികെട്ടവന്റെയടുത്തുവന്ന
വൃത്തിയുള്ള എല്ലാ മനസ്സുകള്‍ക്കും
നന്ദി.