മൗനവ്രതം രണ്ടാംദിവസം.
ഈഗോയുടെ കൊടുമുടിയാണവള്.
മൗനംമൂത്ത് വട്ടാകുമെന്നായപ്പോള്
കവിതയിലഭയംതേടി.
വിഷയം : അവളുടെ ഈഗോ
പറ്റിയയൊരുപമ കണ്ടെത്തണം.
ചിന്തകൾ
തലങ്ങുംവിലങ്ങും പാഞ്ഞു;
ഉപമ കിട്ടിയില്ല.
ഒരുണര്വ്വിനായി മുഖംകഴുകി
വെറുതെ കണ്ണാടിനോക്കി...........
ഒന്നാന്തരമൊരുപമ തെളിഞ്ഞു.
കവിതയുപേക്ഷിച്ചു.