Wednesday, June 16, 2010

വിശ്വാസം, അതല്ലല്ലോ എല്ലാം

നീട്ടിവിളിച്ചപ്പോൾ കരുതി
തീറ്റതരാനായിരിയ്ക്കുമെന്ന്

കയറിട്ട്‌ വലിച്ചപ്പോൾ
തൊഴുത്തിലേയ്ക്കാണെന്നും

ചാരിവച്ച പലകയിലൂടെ
ലോറിയിലേയ്ക്ക്‌ തള്ളിയപ്പോൾ
ഒരു പുൽത്തകിടി സ്വപ്നം കണ്ടു

യാത്ര ഞെരുങ്ങി
പതയൊഴുകിയപ്പോൾ
ഏതോയൊരു പുഴയോരവും

വണ്ടിയിൽ നിന്ന്
വലിച്ചിട്ടപ്പോൾ തോന്നി
കൈയ്യബദ്ധമായിരിയ്ക്കുമെന്ന്

അതോർത്ത്‌
നിന്റെ ചങ്കുരുകുകയാണെന്ന്

ഇപ്പോളീമരമുട്ടിയിൽ വച്ച്‌
കഴുത്തിനുനേരെ
കത്തിയുയർത്തിനിൽക്കുമ്പോൾ

കഴുത്തിലെ
കുരുക്കറുക്കാനായിരിയ്ക്കുമെന്ന്
കരുതിക്കോട്ടെ ഞാൻ......

നിന്നെക്കുറിച്ചൊരിക്കലും
മറിച്ച്‌ ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക്‌ നന്നായറിയാമല്ലോ

8 comments:

NPT said...

കൊള്ളാം നന്നായിട്ടുണ്ട് ............

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മനസ്സില്‍ ബാക്കിയായത്, കണ്ണാടിയിലെ ഈകവിതയാണ്!

ഗീത രാജന്‍ said...

നല്ലൊരു കവിത

Umesh Pilicode said...

നന്നായിട്ടുണ്ട് ആശംസകള്‍......

naakila said...

Boolokakavithayil vaayichataanu
enikishtapetta kavitha

Pranavam Ravikumar said...

Ennum Naam Kanunna Kazcha!

Nalla Manoharamaayi Varikalil Varnichirikkunnu......

Aashamsakal!

ഭാനു കളരിക്കല്‍ said...

കൊള്ളാം ഈ പ്രതി വായന.

ആശംസകള്‍

ശ്രീജ എന്‍ എസ് said...

നിന്നെക്കുറിച്ചൊരിക്കലും
മറിച്ച്‌ ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക്‌ നന്നായറിയാമല്ലോ

അതാണല്ലോ കഷ്ടം അല്ലെ.