Friday, September 3, 2010

ശാപദ്വീപ്‌

ഭൂപടത്തിൽ
വൻകരകൾ
അടയാളപ്പെടുത്തേണ്ട
നേരത്ത്‌

പിൻബഞ്ചിലിരുന്ന്
ടീച്ചറുടെ ഭൂമിശാസ്ത്രം
ഉറക്കെ
ഹൃദ്യസ്ഥമാക്കിയതിനാലാവുമോ

ഹൃദയഭൂപടങ്ങളിൽ
ഈ കൊച്ചുദ്വീപ്‌
ആരും
അടയാളപ്പെടുത്താതെപ്പോയത്‌?

2 comments:

ശ്രീജ എന്‍ എസ് said...
This comment has been removed by the author.
ശ്രീജ എന്‍ എസ് said...

:) നല്ല ചോദ്യം..
ഈ വേര്‍ഡ്‌ verification എടുത്തു കളയൂ..