പട്ടികളോരിയിടുന്ന പ്രഭാതത്തിലാണ്
ഞാനുണരുന്നത്.
എല്ലിന്‍കഷണങ്ങള്‍ക്കായി
പല്ലുകള്‍കോര്‍ക്കുന്ന
പട്ടികള്‍ക്കിടയിലാണ്,
എനിയ്ക്കു തീറ്റതേടേണ്ടത്.
പട്ടികള്‍
തത്വവിചാരം മണക്കുന്ന സന്ധ്യയിലാണ്
എനിയ്ക്കു കൂടണയേണ്ടത്.
ഒടുവിലൊന്നു
മയങ്ങാനൊരുങ്ങുമ്പോള്‍,
ഭ്രാന്തന്‍പട്ടികളെന്നെ
പേപിടിച്ച സത്യത്തിലേയ്ക്ക്
കുരച്ചോടിയ്ക്കുന്നു.....!
Wednesday, November 5, 2008
Monday, November 3, 2008
കലികാലകിളിക്കൂടുകള്‍
അമ്മക്കിളിയുടെ
അടിവയറ,റുത്തിടത്താണോ,
ആധുനികകിളിക്കൂടിന്റെ
അടിസ്ഥാനചുള്ളിക്കമ്പിടാൻ
അത്യന്താധുനികാശാരിമാര്‍
സ്ഥാനം കണ്ടത്?
അമ്മവയറിന്റെ
ചൂടേല്‍ക്കാന്‍ യോഗമില്ലാത്ത
കുഞ്ഞുമുട്ടകളെയോര്‍ത്ത്
വിങ്ങിക്കരഞ്ഞപ്പോള്‍....
വിരിയാന്‍
ചൂടുമാത്രം മതിയെങ്കില്‍,
പിന്നെയൊരമ്മയെന്തിനെന്ന്
അത്യന്താധുനികസ്വപ്നക്കാമികള്‍....!
പാവം കുഞ്ഞുമുട്ടകള്‍:
അമ്മയുടെ ചൂടും,
അമ്മയെന്ന ചൂടും
ഒരു സ്വപ്നചൂടുപോലുമാകില്ല,വര്‍ക്കിനി.....!
അടിവയറ,റുത്തിടത്താണോ,
ആധുനികകിളിക്കൂടിന്റെ
അടിസ്ഥാനചുള്ളിക്കമ്പിടാൻ
അത്യന്താധുനികാശാരിമാര്‍
സ്ഥാനം കണ്ടത്?
അമ്മവയറിന്റെ
ചൂടേല്‍ക്കാന്‍ യോഗമില്ലാത്ത
കുഞ്ഞുമുട്ടകളെയോര്‍ത്ത്
വിങ്ങിക്കരഞ്ഞപ്പോള്‍....
വിരിയാന്‍
ചൂടുമാത്രം മതിയെങ്കില്‍,
പിന്നെയൊരമ്മയെന്തിനെന്ന്
അത്യന്താധുനികസ്വപ്നക്കാമികള്‍....!
പാവം കുഞ്ഞുമുട്ടകള്‍:
അമ്മയുടെ ചൂടും,
അമ്മയെന്ന ചൂടും
ഒരു സ്വപ്നചൂടുപോലുമാകില്ല,വര്‍ക്കിനി.....!
Tuesday, October 28, 2008
ദിവ്യബലി
ആളിക്കത്തുന്ന
ആത്മാഹൂതിയുടെ
ആത്മാവിലെന്താണ്.....?
രാഷ്ട്രീയാടുക്കളയിലെ
കരിപുരണ്ടുണങ്ങിയ
ചേഷ്ടകളോ....?
അന്യംനിന്നുപോകുന്ന
സാമൂഹ്യനീതിബോധത്തിന്റെ
കലാപാഗ്നിയോ....?
സര്‍വ്വം നഷ്ടപ്പെട്ടവന്റെ
അവസാനസമരമുറയിലേയ്ക്കുള്ള
സ്വയംവിക്ഷേപണമോ....?
നരവംശനിഷേധാത്മകതയ്ക്കു
പിണ്ഢംവയ്ക്കുന്ന
പരിശുദ്ധാനുഷ്ഠാനമോ....?
എന്തുതന്നെയാകട്ടെ,
ദൈനംദിന നൈതികവിഹ്വലതകളുടെ
കൊടുംശൈത്യം
നാം താണ്ടുന്നത്,
ആ ദിവ്യാഗ്നിയുടെ
ചിറകിലേറിയാണ്......!
ആത്മാഹൂതിയുടെ
ആത്മാവിലെന്താണ്.....?
രാഷ്ട്രീയാടുക്കളയിലെ
കരിപുരണ്ടുണങ്ങിയ
ചേഷ്ടകളോ....?
അന്യംനിന്നുപോകുന്ന
സാമൂഹ്യനീതിബോധത്തിന്റെ
കലാപാഗ്നിയോ....?
സര്‍വ്വം നഷ്ടപ്പെട്ടവന്റെ
അവസാനസമരമുറയിലേയ്ക്കുള്ള
സ്വയംവിക്ഷേപണമോ....?
നരവംശനിഷേധാത്മകതയ്ക്കു
പിണ്ഢംവയ്ക്കുന്ന
പരിശുദ്ധാനുഷ്ഠാനമോ....?
എന്തുതന്നെയാകട്ടെ,
ദൈനംദിന നൈതികവിഹ്വലതകളുടെ
കൊടുംശൈത്യം
നാം താണ്ടുന്നത്,
ആ ദിവ്യാഗ്നിയുടെ
ചിറകിലേറിയാണ്......!
ജലഗോളങ്ങള്‍
ജനിച്ചനേരം
അലറിക്കരഞ്ഞ്
ജലഗോളങ്ങളുതിര്‍ത്തതെന്തിനെന്ന്,
മണ്ണടിഞ്ഞോരോ നിമിഷവും
ശവക്കുഴി തുരന്ന്,
തലയോട്ടിയാട്ടി
പാടിത്തന്നു....!
www.nagnan.blogspot
അലറിക്കരഞ്ഞ്
ജലഗോളങ്ങളുതിര്‍ത്തതെന്തിനെന്ന്,
മണ്ണടിഞ്ഞോരോ നിമിഷവും
ശവക്കുഴി തുരന്ന്,
തലയോട്ടിയാട്ടി
പാടിത്തന്നു....!
www.nagnan.blogspot
ചാവേറുകൾ
കടലിലേയ്ക്ക്
കരയിറങ്ങുന്നതുകണ്ടാകണം,
ജന്മസിദ്ധമായ തീവ്രതയോടെ
തിരമാലകൾ
കരയിലേയ്ക്ക്
ആഞ്ഞടിച്ചത്.....
കരയുടെ
കരിങ്കല്‍ഭിത്തികളെ
വകവയ്ക്കാതേയും,
ചിലപ്പോൾ
ഓര്‍ക്കാതേയും,
ചിലനേരം
അറിയാതേയും,
അലറിവരുന്ന തിരമാലകൾ
അടിച്ചുതകരുകയാണ്....
കരയിറങ്ങുന്നതുകണ്ടാകണം,
ജന്മസിദ്ധമായ തീവ്രതയോടെ
തിരമാലകൾ
കരയിലേയ്ക്ക്
ആഞ്ഞടിച്ചത്.....
കരയുടെ
കരിങ്കല്‍ഭിത്തികളെ
വകവയ്ക്കാതേയും,
ചിലപ്പോൾ
ഓര്‍ക്കാതേയും,
ചിലനേരം
അറിയാതേയും,
അലറിവരുന്ന തിരമാലകൾ
അടിച്ചുതകരുകയാണ്....
Tuesday, October 21, 2008
പറുദീസാ നഷ്ടം
പഴം നീട്ടിയ
സര്‍പ്പത്തിന്റെ
സന്മനസ്സോ?
അത് പകുത്തു നല്‍കിയ
ഹൃദയമോ?
ഹൃദയത്തിനുടമയോ?
ഉദ്യാന ജന്മിയോ?
ഉത്തരവാദിയാരാണ്.........?
സര്‍പ്പത്തിന്റെ
സന്മനസ്സോ?
അത് പകുത്തു നല്‍കിയ
ഹൃദയമോ?
ഹൃദയത്തിനുടമയോ?
ഉദ്യാന ജന്മിയോ?
ഉത്തരവാദിയാരാണ്.........?
മഴ-മെയില്‍
തന്നെ ആരാണു
സ്വപ്നം കാണുന്നതെന്നു തിരഞ്ഞ്,
മരുഭൂമി മുഴുവനും താണ്ടി.
സൂര്യൻ
അവള്‍ക്കു നേരെ
കണ്ണൊന്ന് ചിമ്മി,
മാനം വഴി
ഒരു മെയില്‍ അയച്ചു.
സ്വപ്നം കാണുന്നതെന്നു തിരഞ്ഞ്,
മരുഭൂമി മുഴുവനും താണ്ടി.
സൂര്യൻ
അവള്‍ക്കു നേരെ
കണ്ണൊന്ന് ചിമ്മി,
മാനം വഴി
ഒരു മെയില്‍ അയച്ചു.
Subscribe to:
Posts (Atom)
