വൃത്തിയും വെടിപ്പും
എന്റെയൊരു weakness ആണ്.
ഇന്ന് ശുചീകരണദിനം.
water tank-നുള്ളില്‍
നൂഴ്‌ന്നിറങ്ങി,
360 ഡിഗ്രിയിലൊരു
ശുദ്ധികലശം;
പിന്നെ
bedroom-ലെ
സ്നേഹച്ചുളിവുകള്‍ നിവര്‍ത്തി,
തലയണമന്ത്രങ്ങള്‍ക്കുമീതെ
ചൂടിനിയുമാറാത്ത
പുതപ്പുമടക്കിവച്ച്,
ഹാളിലെത്തി,
ചിതറിക്കിടന്ന
കുസൃതിപ്പാട്ടങ്ങളൊക്കെയും
cupboard-ലൊതുക്കി,
മുക്കിലുംമൂലയിലുമുള്ള
ഒരാഴ്ചമാത്രം പ്രായമായ
പൊടിക്കുഞ്ഞുങ്ങള്‍ക്കെല്ലാം
vacuum കൊടുത്ത്,
balcony-യുടെ
മങ്ങിയകാഴ്ചകളൊക്കെയും
തുടച്ചുമിനുക്കി,
അവളെയുംകൂട്ടി
അടുക്കളയില്‍
വൃത്തി വേവിച്ചെടുത്ത്,
വായില്‍നിന്ന്
വീണുണങ്ങിയ കറകളെല്ലാം
wash-basin-ല്‍നിന്നുരച്ചുനീക്കി,
Brush-ഉം Harpic-മായി
കുരുക്ഷേത്രയുദ്ധം നടത്തി
bathroom-ലെ തറയോടുകള്‍ക്കെല്ലാം
രക്തവര്‍ണ്ണം കൂട്ടി,
വൃത്തികേടെല്ലാം പൊതിഞ്ഞുകെട്ടി
Main door തുറന്ന്,
ഇടനാഴിയില്‍ സുഖിച്ചുപേക്ഷിച്ചിട്ട
ലഹരിക്കുറ്റികളൊക്കെയും തൂത്തുവാരുമ്പോള്‍,
ആത്മാര്‍ത്ഥമായും
എതിര്‍വശത്തെ അയല്‍ക്കാരനെയോര്‍ത്തു:
'വൃത്തികെട്ട പന്നീടെമോന്‍',
ഒടുവില്‍
വൃത്തികേടിന്റെ ഭാണ്ഢം,
താഴെ,
പ്രസാദത്തിനായി വണങ്ങിനില്‍ക്കുന്ന
'Use Me' ഭക്തന്റെ
ഉദരത്തിലേയ്ക്കിട്ട്,
വൃത്തിയുള്ളോരു ചിരിയുമായി
വീട്ടിലേയ്ക്ക്........
വാതില്‍തുറന്നതും
വല്ലാത്തൊരു നാറ്റം;
നാലുവയസ്സുകാരനെ വിളിച്ച്,
'അപ്പി കഴ്കീട്ട് ശരിയ്ക്കും
കൈകഴുകീല്ലേ'ന്ന്
കുസൃതിക്കൈമണക്കുമ്പോള്‍,
'വൃത്തികെട്ട മനം,
അപ്പയിന്ന് brush ചെയ്‌തില്ലാലേ'ന്നവന്‍
മൂക്കുപൊത്തുന്നു.........
ഒന്നും മിണ്ടിയില്ല.
പതുക്കെ
wash-basin-നടുത്തേയ്ക്കുനീങ്ങി,
tooth brush-ല്‍
Colgate-കൊണ്ടൊരു
പുഴുവിനെ സൃഷ്ടിച്ച്,
പല്ലായപല്ലിലൊക്കെ
നെടുകേയുംകുറുകേയും ഓടിച്ചുപതപ്പിച്ച്,
പതപ്പിച്ചുപതപ്പിച്ച്........
.......................................
.......................................
Wednesday, December 17, 2008
Thursday, December 11, 2008
അവള്‍
കാലത്തെഴുന്നേറ്റപ്പോള്‍
ഇന്നലെയുടെ ദുര്‍ഗന്ധമുണ്ടായിരുന്നില്ല;
എന്നിലൂടവള്‍ കടന്നുപോയിരിയ്ക്കാം....
ഇന്നലെയുടെ ദുര്‍ഗന്ധമുണ്ടായിരുന്നില്ല;
എന്നിലൂടവള്‍ കടന്നുപോയിരിയ്ക്കാം....
Saturday, December 6, 2008
മുള്ള്
സ്വര്‍ഗത്തില്‍
സമരം നടത്തിയവര്‍ക്ക്
മണ്ണില്‍ മുള്ളുകളാവട്ടെയെന്ന്
ശാപം
തറച്ചമുള്ളുകള്‍
പുറത്തെടുക്കുവാന്‍
എരുക്കിന്‍പാലത്യുത്തമമെന്ന്
വിഷവൈദ്യന്‍ വര്‍ഗീസ്മാപ്ല
വെറുതേയല്ല തമ്പുരാന്‍
എരുക്കുകള്‍ക്ക്
ശ്മശാനംതന്നെ
പാട്ടത്തിനുകൊടുത്തത്
സമരം നടത്തിയവര്‍ക്ക്
മണ്ണില്‍ മുള്ളുകളാവട്ടെയെന്ന്
ശാപം
തറച്ചമുള്ളുകള്‍
പുറത്തെടുക്കുവാന്‍
എരുക്കിന്‍പാലത്യുത്തമമെന്ന്
വിഷവൈദ്യന്‍ വര്‍ഗീസ്മാപ്ല
വെറുതേയല്ല തമ്പുരാന്‍
എരുക്കുകള്‍ക്ക്
ശ്മശാനംതന്നെ
പാട്ടത്തിനുകൊടുത്തത്
Thursday, December 4, 2008
നീറ്റല്‍
എന്തെങ്കിലും തരണേയെന്ന്
വാതില്‍ക്കലാരോ തേങ്ങിയപ്പോള്‍,
നോട്ടമേറ്റത്
ജീവിതംകലങ്ങിയ കണ്ണുകളിലായിരുന്നില്ല;
അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണന്‍ മാന്‍പേടകളിലായിരുന്നു.
അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്
നെഞ്ചിലിന്നുമുരുളുകയാണ്....
വാതില്‍ക്കലാരോ തേങ്ങിയപ്പോള്‍,
നോട്ടമേറ്റത്
ജീവിതംകലങ്ങിയ കണ്ണുകളിലായിരുന്നില്ല;
അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണന്‍ മാന്‍പേടകളിലായിരുന്നു.
അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്
നെഞ്ചിലിന്നുമുരുളുകയാണ്....
Tuesday, December 2, 2008
ഈസ്റ്റര്‍
പരിശുദ്ധത്രിത്വങ്ങൾ
തലയ്ക്കടിച്ച്
വിശ്വാസക്കിണറിലാഴ്ത്തിയ
സത്യകന്യകയ്ക്കിനി
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകൾ......
Subscribe to:
Posts (Atom)