ഓഷ്ഠാധരങ്ങളിൽ
മധുവൂറുന്നു
മിണ്ടാട്ടമിതുവരെ
മാതൃമൊഴിയിലായിരുന്നല്ലോ
Sunday, October 31, 2010
Friday, September 3, 2010
ശാപദ്വീപ്
ഭൂപടത്തിൽ
വൻകരകൾ
അടയാളപ്പെടുത്തേണ്ട
നേരത്ത്
പിൻബഞ്ചിലിരുന്ന്
ടീച്ചറുടെ ഭൂമിശാസ്ത്രം
ഉറക്കെ
ഹൃദ്യസ്ഥമാക്കിയതിനാലാവുമോ
ഹൃദയഭൂപടങ്ങളിൽ
ഈ കൊച്ചുദ്വീപ്
ആരും
അടയാളപ്പെടുത്താതെപ്പോയത്?
വൻകരകൾ
അടയാളപ്പെടുത്തേണ്ട
നേരത്ത്
പിൻബഞ്ചിലിരുന്ന്
ടീച്ചറുടെ ഭൂമിശാസ്ത്രം
ഉറക്കെ
ഹൃദ്യസ്ഥമാക്കിയതിനാലാവുമോ
ഹൃദയഭൂപടങ്ങളിൽ
ഈ കൊച്ചുദ്വീപ്
ആരും
അടയാളപ്പെടുത്താതെപ്പോയത്?
Monday, July 19, 2010
Wednesday, June 16, 2010
വിശ്വാസം, അതല്ലല്ലോ എല്ലാം
നീട്ടിവിളിച്ചപ്പോൾ കരുതി
തീറ്റതരാനായിരിയ്ക്കുമെന്ന്
കയറിട്ട് വലിച്ചപ്പോൾ
തൊഴുത്തിലേയ്ക്കാണെന്നും
ചാരിവച്ച പലകയിലൂടെ
ലോറിയിലേയ്ക്ക് തള്ളിയപ്പോൾ
ഒരു പുൽത്തകിടി സ്വപ്നം കണ്ടു
യാത്ര ഞെരുങ്ങി
പതയൊഴുകിയപ്പോൾ
ഏതോയൊരു പുഴയോരവും
വണ്ടിയിൽ നിന്ന്
വലിച്ചിട്ടപ്പോൾ തോന്നി
കൈയ്യബദ്ധമായിരിയ്ക്കുമെന്ന്
അതോർത്ത്
നിന്റെ ചങ്കുരുകുകയാണെന്ന്
ഇപ്പോളീമരമുട്ടിയിൽ വച്ച്
കഴുത്തിനുനേരെ
കത്തിയുയർത്തിനിൽക്കുമ്പോൾ
കഴുത്തിലെ
കുരുക്കറുക്കാനായിരിയ്ക്കുമെന്ന്
കരുതിക്കോട്ടെ ഞാൻ......
നിന്നെക്കുറിച്ചൊരിക്കലും
മറിച്ച് ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക് നന്നായറിയാമല്ലോ
തീറ്റതരാനായിരിയ്ക്കുമെന്ന്
കയറിട്ട് വലിച്ചപ്പോൾ
തൊഴുത്തിലേയ്ക്കാണെന്നും
ചാരിവച്ച പലകയിലൂടെ
ലോറിയിലേയ്ക്ക് തള്ളിയപ്പോൾ
ഒരു പുൽത്തകിടി സ്വപ്നം കണ്ടു
യാത്ര ഞെരുങ്ങി
പതയൊഴുകിയപ്പോൾ
ഏതോയൊരു പുഴയോരവും
വണ്ടിയിൽ നിന്ന്
വലിച്ചിട്ടപ്പോൾ തോന്നി
കൈയ്യബദ്ധമായിരിയ്ക്കുമെന്ന്
അതോർത്ത്
നിന്റെ ചങ്കുരുകുകയാണെന്ന്
ഇപ്പോളീമരമുട്ടിയിൽ വച്ച്
കഴുത്തിനുനേരെ
കത്തിയുയർത്തിനിൽക്കുമ്പോൾ
കഴുത്തിലെ
കുരുക്കറുക്കാനായിരിയ്ക്കുമെന്ന്
കരുതിക്കോട്ടെ ഞാൻ......
നിന്നെക്കുറിച്ചൊരിക്കലും
മറിച്ച് ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക് നന്നായറിയാമല്ലോ
Monday, March 1, 2010
മാനംനോക്കിക്കിടക്കുമ്പോൾ
നീ
പറക്കുകയായിരുന്നു
ഉള്ളിൽ
അകലെ
ഒറ്റയ്ക്ക്
പറക്കുന്ന പക്ഷിയോട്
നിന്നോടുള്ള
പ്രേമം
പാടിയിരുന്നെങ്കിൽ
ആകാശച്ചില്ലകളുപേക്ഷിച്ച്
അതെന്നിലൊരു
കൂടുകെട്ടിയേനേ
പറക്കുകയായിരുന്നു
ഉള്ളിൽ
അകലെ
ഒറ്റയ്ക്ക്
പറക്കുന്ന പക്ഷിയോട്
നിന്നോടുള്ള
പ്രേമം
പാടിയിരുന്നെങ്കിൽ
ആകാശച്ചില്ലകളുപേക്ഷിച്ച്
അതെന്നിലൊരു
കൂടുകെട്ടിയേനേ
ഭൂമി
ഓരോ ജന്മവും
ഒരു പ്രണയലേഖനം
സ്വർഗ്ഗം
ഭൂമിയ്ക്കയക്കുന്നത്
വായിച്ചുകഴിഞ്ഞാൽ
മാറോടമർത്തികിടക്കും
അടുത്തതിനായി
ആർത്തിയോടെ കാത്തിരിയ്ക്കും
ഒരു പ്രണയലേഖനം
സ്വർഗ്ഗം
ഭൂമിയ്ക്കയക്കുന്നത്
വായിച്ചുകഴിഞ്ഞാൽ
മാറോടമർത്തികിടക്കും
അടുത്തതിനായി
ആർത്തിയോടെ കാത്തിരിയ്ക്കും
Saturday, February 13, 2010
Tuesday, January 19, 2010
മുലഗുരുത്വം
Thursday, November 12, 2009
നാലുമണിപ്പൂക്കൾ
നാലുമണിയ്ക്ക്
കൂട്ടമണിയടിയ്ക്കും
കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്
പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്
നീയും
ഞാനും
മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ
ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ
താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ
ഒരോട്ടമാണ്
വലതുവശത്തെ ജാനാലചാടി
നീയും
9-B യുടെ പിൻവാതിലിലൂടെ
ഞാനും
ഓടിയോടി
വീട്ടിലെത്തും
മുഖം
കിതച്ചുതുടുത്തിരിയ്ക്കും
കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും
ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും
എത്ര തുടച്ചിട്ടും
അന്ന്
നീ വിതച്ച
ഉമ്മകളൊക്കെയും
ഇന്നും
അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ
നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്
കൂട്ടമണിയടിയ്ക്കും
കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്
പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്
നീയും
ഞാനും
മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ
ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ
താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ
ഒരോട്ടമാണ്
വലതുവശത്തെ ജാനാലചാടി
നീയും
9-B യുടെ പിൻവാതിലിലൂടെ
ഞാനും
ഓടിയോടി
വീട്ടിലെത്തും
മുഖം
കിതച്ചുതുടുത്തിരിയ്ക്കും
കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും
ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും
എത്ര തുടച്ചിട്ടും
അന്ന്
നീ വിതച്ച
ഉമ്മകളൊക്കെയും
ഇന്നും
അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ
നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്
Monday, August 31, 2009
കുമ്പസാരം
Saturday, May 30, 2009
Monday, May 18, 2009
ശാസ്ത്രം
സപ്തവര്‍ണ്ണവൃത്തം
കറക്കിവിടുമ്പോൾ
വെള്ള
കറക്കത്തിനിടയിലിവിടം വിടുമ്പോള്‍
പുതപ്പിച്ചുകിടത്തേണ്ടതിന്റെ
വര്‍ണ്ണശാസ്ത്രം
വേറൊന്നാകുമോ?

കറക്കിവിടുമ്പോൾ
വെള്ള
കറക്കത്തിനിടയിലിവിടം വിടുമ്പോള്‍
പുതപ്പിച്ചുകിടത്തേണ്ടതിന്റെ
വര്‍ണ്ണശാസ്ത്രം
വേറൊന്നാകുമോ?
Tuesday, May 12, 2009
Saturday, April 25, 2009
പത്താംദ്വാരം
കാണുന്നിടത്തും
കാണാത്തിടത്തും
ദ്വാരങ്ങള്‍:
വേണ്ടാത്തതൊക്കെയും
ചീറ്റിക്കളയാനും
തുപ്പാനും
തൂറാനും
മുള്ളാനും.........
പിന്നെന്തേ
ഓര്‍മ്മക്കുടലിന്റെയറ്റത്തുമാത്രമൊരു
ചെറുദ്വാരമിടാന്‍
തമ്പുരാനോര്‍ക്കാതെപോയത്?
കാണാത്തിടത്തും
ദ്വാരങ്ങള്‍:
വേണ്ടാത്തതൊക്കെയും
ചീറ്റിക്കളയാനും
തുപ്പാനും
തൂറാനും
മുള്ളാനും.........
പിന്നെന്തേ
ഓര്‍മ്മക്കുടലിന്റെയറ്റത്തുമാത്രമൊരു
ചെറുദ്വാരമിടാന്‍
തമ്പുരാനോര്‍ക്കാതെപോയത്?
Monday, March 30, 2009
ത്‌ഫൂ.....
മുഖത്തുതന്നെ
ലക്ഷ്യബോധമുള്ള
ലെബനീസ്‌പെണ്ണ്
എന്നാലും
മാതൃഭാഷയില്‍
മൊഴിഞ്ഞതിത്രവ്യക്തമായവളെങ്ങിനെ......
ഭൂമിയിലെയാണുങ്ങള്‍ക്കെല്ലാം
ഒരൊറ്റയക്ഷരമാലയായിരിയ്ക്കുമോ?
ലക്ഷ്യബോധമുള്ള
ലെബനീസ്‌പെണ്ണ്
എന്നാലും
മാതൃഭാഷയില്‍
മൊഴിഞ്ഞതിത്രവ്യക്തമായവളെങ്ങിനെ......
ഭൂമിയിലെയാണുങ്ങള്‍ക്കെല്ലാം
ഒരൊറ്റയക്ഷരമാലയായിരിയ്ക്കുമോ?
Wednesday, March 18, 2009
ശീലക്കുട
കാലങ്ങളായി
കൈമാറിവന്നതാണ്.
വെയിലും മഴയും
നിഷിദ്ധമെന്നപോലെ,
അപ്പന്റെ ചൂരലിന്റെ
ചൂടാറാത്തയോര്‍മ്മകള്‍വിടര്‍ന്നപോലെ,
കുഞ്ഞുമോഹങ്ങളെയതിന്റെ
ആസ്മത്തണലിന്നതിരുകളിലടക്കി
ഒഴിയാബാധയായി
നിവര്‍ന്നുപടര്‍ന്നുമുരണ്ടുകാലന്‍കുട.
ശ്വാസംമുട്ടിപ്പിടഞ്ഞിരിയ്ക്കെ
നിയന്ത്രണംവിട്ടോരുമാത്രയില്‍
കുടയൊടിച്ച്
തോട്ടിലെറിഞ്ഞൊരൊറ്റയോട്ടം:
ജ്വലിയ്ക്കുന്ന പകലിനുമീതേ
കോരിച്ചൊരിയുന്ന മഴയ്ക്കുകുറുകെ
ഹര്‍ഷോന്മാദഹൃദയവുമായി......
തിരിഞ്ഞുനോക്കിയിട്ടില്ല
പിന്നീടൊരിയ്ക്കലും;
'അപ്പന്റെ ശീലക്കുടയൊടിച്ചവനെ'ന്ന
മുരളലും മോങ്ങലും
പലര്‍ക്കുമിപ്പോഴുമുണ്ടെങ്കിലും.........
കൈമാറിവന്നതാണ്.
വെയിലും മഴയും
നിഷിദ്ധമെന്നപോലെ,
അപ്പന്റെ ചൂരലിന്റെ
ചൂടാറാത്തയോര്‍മ്മകള്‍വിടര്‍ന്നപോലെ,
കുഞ്ഞുമോഹങ്ങളെയതിന്റെ
ആസ്മത്തണലിന്നതിരുകളിലടക്കി
ഒഴിയാബാധയായി
നിവര്‍ന്നുപടര്‍ന്നുമുരണ്ടുകാലന്‍കുട.

ശ്വാസംമുട്ടിപ്പിടഞ്ഞിരിയ്ക്കെ
നിയന്ത്രണംവിട്ടോരുമാത്രയില്‍
കുടയൊടിച്ച്
തോട്ടിലെറിഞ്ഞൊരൊറ്റയോട്ടം:
ജ്വലിയ്ക്കുന്ന പകലിനുമീതേ
കോരിച്ചൊരിയുന്ന മഴയ്ക്കുകുറുകെ
ഹര്‍ഷോന്മാദഹൃദയവുമായി......
തിരിഞ്ഞുനോക്കിയിട്ടില്ല
പിന്നീടൊരിയ്ക്കലും;
'അപ്പന്റെ ശീലക്കുടയൊടിച്ചവനെ'ന്ന
മുരളലും മോങ്ങലും
പലര്‍ക്കുമിപ്പോഴുമുണ്ടെങ്കിലും.........
Monday, March 16, 2009
ദിവ്യൗഷധം
മുട്ടയോ
കോഴിയോ.........?
അമ്മയുമച്ഛനും
മാഷും
പള്ളീലച്ചനും ചൊടിച്ചു:
'വലുതാകുമ്പോളറിയാം'
ഒന്നുമാത്രമറിഞ്ഞു:
ചില ചോദ്യങ്ങള്‍
ദിവ്യൗഷധങ്ങളാണ്
ഒരിയ്ക്കലും
വയസ്സറിയിക്കില്ല
കോഴിയോ.........?

അമ്മയുമച്ഛനും
മാഷും
പള്ളീലച്ചനും ചൊടിച്ചു:
'വലുതാകുമ്പോളറിയാം'
ഒന്നുമാത്രമറിഞ്ഞു:
ചില ചോദ്യങ്ങള്‍
ദിവ്യൗഷധങ്ങളാണ്
ഒരിയ്ക്കലും
വയസ്സറിയിക്കില്ല
Thursday, March 12, 2009
യാത്രാസുഖം
തൂങ്ങിക്കിടന്നുള്ള യാത്രയാണ്
പിടിവിട്ടുവീഴുമോ
മഴ നനയ്ക്കുമോ
കാലുവഴുതുമോ
മതിലുചാടിയയുദ്യാനക്കൊമ്പുകൾ
മുഖത്തൊലി കവരുമോ
തല പോസ്റ്റിലിടിച്ചുചിതറുമോ
തൂങ്ങുകയാണ്
കുറെ കറുത്തസസ്തനികള്‍
മസ്തിഷ്കച്ചില്ലകളില്‍
ഇറങ്ങേണ്ടയിടമാകുമുടനെയെങ്കിലും
അറിഞ്ഞില്ലൊന്നുമാത്രമിതുവരേയും
തൂങ്ങിയാടുന്നസസ്തനികള്‍ക്കിടയില്‍
ഒളിച്ചിരിയ്ക്കയാവാം.

പിടിവിട്ടുവീഴുമോ
മഴ നനയ്ക്കുമോ
കാലുവഴുതുമോ
മതിലുചാടിയയുദ്യാനക്കൊമ്പുകൾ
മുഖത്തൊലി കവരുമോ
തല പോസ്റ്റിലിടിച്ചുചിതറുമോ
തൂങ്ങുകയാണ്
കുറെ കറുത്തസസ്തനികള്‍
മസ്തിഷ്കച്ചില്ലകളില്‍
ഇറങ്ങേണ്ടയിടമാകുമുടനെയെങ്കിലും
അറിഞ്ഞില്ലൊന്നുമാത്രമിതുവരേയും
തൂങ്ങിയാടുന്നസസ്തനികള്‍ക്കിടയില്‍
ഒളിച്ചിരിയ്ക്കയാവാം.
Subscribe to:
Posts (Atom)



